പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. അമിത് ഷായുടെ 'അരേ ദീദി', മല്ലികാർജ്ജുൻ ഖർഗെയുടെ 'തീവ്രവാദി' പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോളിംഗ് മേഖലകളിൽ കർശന ജാഗ്രത പുലർത്തുന്നുണ്ട്
കൊൽക്കത്ത: ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ പശ്ചിമബംഗാൾ നാളെ പോളിംഗ് ബൂത്തിലേക്ക്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ്. വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ ബംഗാളിൽ പോളിംഗ് ബൂത്തിലെത്തുന്നത്. മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന വാദം ടി എം സി സജീവമാക്കി. 'അരേ ദീദി' എന്ന അമിത് ഷായുടെ പരാമർശം ആയുധമാക്കി 2021 ലെ മാതൃകയിൽ മമത ബാനർജിയെ പുറത്തുനിന്നുള്ളവർ ആക്ഷേപക്കുന്നു എന്ന പ്രചാരണം ടി എം സി ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയെ മല്ലികാർജ്ജുൻ ഖർഗെ ഭീകരവാദി എന്ന് വിളിച്ചതാണ് അവസാന ലാപ്പിൽ ബി ജെ പിയുടെ പ്രചാരണായുധം. ഇന്നലെ വിവിധ മേഖലകളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് നടക്കുന്ന മേഖലകളിൽ ജാഗ്രത കർശനമാക്കി. വോട്ട് ചെയ്യാൻ തടസ്സമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത് ഗവർണർ ആർ എൻ രവി ലോക്ഭവനിൽ കൺട്രോൾ റൂം തയാറാക്കിയിട്ടുണ്ട്.
വിശദവിവരങ്ങൾ
വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ ബംഗാളിൽ പോളിംഗ് ബൂത്തിലെത്തുന്നത്. ബി ജെ പിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. അതേസമയം ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടി എം സി കരുതുന്നത്. ഇന്നലെ വിവിധ മേഖലകളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് നടക്കുന്ന മേഖലകളിൽ ജാഗ്രത കർശനമാക്കി. വോട്ട് ചെയ്യാൻ തടസ്സമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത് ഗവർണർ ആർ എൻ രവി ലോക്ഭവനിൽ കൺട്രോൾ റൂം തയാറാക്കി. ആൾകൂട്ടം ഒഴിവാക്കാൻ എന്ന പേരിൽ വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ മോട്ടോർ സൈക്കിൾ യാത്രകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയതിനെ ടി എം സി വിമർശിച്ചു. 'അരേ ദീദി' എന്ന അമിത് ഷായുടെ പരാമർശം ആയുധമാക്കി 2021 ലെ മാതൃകയിൽ മമത ബാനർജിയെ പുറത്തുനിന്നുള്ളവർ ആക്ഷേപക്കുന്നു എന്ന പ്രചാരണം ടി എം സി ശക്തമാക്കുകയാണ്. എന്നാൽ ബി ജെ പി ജാഗ്രതയോടെയാണ് ഇതിനോട് പ്രതികരക്കുന്നത്. ടി എം സി തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ പാർട്ടി ഭാരവാഹികളുടെ യോഗംചേർന്നു. ഷാ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കും വരെ ബംഗാളിൽ തങ്ങും. ഇന്നലെ തമിഴ്നാട്ടിൽ ഖർഗെ, മോദിക്കെതിരെ നടത്തിയ ഭീകരവാദി പരാമർശം ബി ജെ പി സജീവ ചർച്ചയാക്കുകയാണ്. ജനാധിപത്യത്തെ താറടിക്കുന്ന ഖർഗെയും കോൺഗ്രസും മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും നിർമ്മലാ സീതാരാമനുമടക്കമുള്ള പ്രതിനിധി സംഘം ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി പരാതി നൽകി. കർണ്ണാടകയിൽ മല്ലികാർജ്ജുൻ ഖർഗെ കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പരാമർശത്തിൽ തന്‍റെ വിയോജിപ്പ് അറിയിച്ചു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാണ് മല്ലികാർജുൻ ഖർഗെ പറയുന്നത്. പരിശോധനകളിലൂടെയും മറ്റും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഭീകരത മോദി സൃഷ്ടിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖർഗെ വിശദീകരിച്ചു.
