അതിനിടെ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്. 

ദില്ലി: അസമിൽ കോൺ​ഗ്രസിൽനിന്നും രാജിവച്ച മുൻ പിസിസി അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം. ബോറ കോൺ​ഗ്രസിനെ പഴിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ഹിമന്ത ബിശ്വ ശർമയുമായി ചങ്ങാത്തം തുടരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. ഭുപെൻ ബോറ ബിജെപിയിൽ ചേരുമെന്നും അദ്ദേഹവുമായി ഫോണിൽ ചർച്ച നടത്തിയെന്നും ഹിമന്ത ബിശ്വ ശർമ ഇന്നും ആവർത്തിച്ചു. ഭുപെൻ ബോറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ കോൺ​ഗ്രസിൽ നിന്നും രാജിവച്ച ഭുപെൻ ബോറയെ ​ഗൗരവ് ​ഗോ​​ഗോയിയും നേതാക്കളും നേരിട്ട് ചർച്ച നടത്തി അനുനയിപ്പിച്ചിരുന്നു. അതിനിടെ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.

കളം പിടിക്കാൻ കോൺഗ്രസ്, മത്സരിക്കാൻ ആരൊക്കെ? 20 മുതൽ 28 വരെയാണ് ഭവന സന്ദർശനം | Kerala Election 2026