പശ്ചിമബംഗാളില്‍ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നതില്‍ ഏറിയ പങ്കെങ്കിലും വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ ആനുകൂല്യം ബിജെപി പ്രതീക്ഷിക്കുകയാണ്

ദില്ലി: പശ്ചിമബംഗാളില്‍ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നതില്‍ ഏറിയ പങ്കെങ്കിലും വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ ആനുകൂല്യം ബിജെപി പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. അതേസമയം, സുരക്ഷാ പരിശോധനകള്‍ക്കിടെ ബംഗാളിലെ നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി. പൊലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സൗത്ത് 24 പർഗാനസ് ജില്ലയിൽ ഒരു വീട്ടിൽ നിന്ന് 79 ബോംബുകൾ പിടിച്ചു. ബോംബുകൾ പിടിക്കുന്ന കേസുകൾ എല്ലാം എൻഐഎക്ക് കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശംനൽകി.ഇതിനിടെ, പ്രധാനമന്ത്രിയുടെ കൊൽക്കത്ത റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമെന്ന് ബിജെപി പറഞ്ഞു.

YouTube video player