വാനിലെത്തിയ ഇരുവര്‍ സംഘം യുവതിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിന്റെ ഭാഗത്ത് വെച്ച് വിവാഹിതയായ യുവതിയെ അക്രമികൾ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് വിവരം
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ 28 കാരിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് കേസെടുത്ത് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതിനെത്തുടർന്ന് തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. വാനിലെത്തിയ ഇരുവര്‍ സംഘം യുവതിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിന്റെ ഭാഗത്ത് വെച്ച് വിവാഹിതയായ യുവതിയെ അക്രമികൾ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് വിവരം. ഓടിക്കൊണ്ടിരുന്ന വാനില്‍ വെച്ചും യുവതിയെ പ്രിതകൾ ബലാത്സംഗം ചെയ്തതു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഏകദേശം രണ്ടര മണിക്കൂറുകളോളം പ്രതികൾ വാനിൽ കയറ്റി യാത്ര ചെയ്തു. ഒടുവിൽ പുലർച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപത്തുവെച്ചാണ് സ്ത്രീയെ ഓടുന്ന വാനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് രക്തസ്രാവമുണ്ടായിരുന്നു. യുവതി തന്‍റെ സഹോദരിയെ പലതവണ വിളിച്ചെങ്കിലും ആദ്യം ഫോൺ കണക്ടായിരുന്നില്ല. പിന്നീട് അവർ തിരികെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്ത് 12 സ്റ്റിച്ചുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ക്രൂര ബലാത്സംഗത്തിന്‍റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും, യുവതിയുടെ മാനസികനില മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തിമെന്നും പൊലീസ് അറിയിച്ചു. വിവാഹിതയ യുവതിക്ക് മൂന്ന് കുട്ടികളുണ്ട്. കുടുംബ കലഹത്തെ തുടർന്ന് ഇവർ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. അതേസമയം പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇവർ സഞ്ചരിച്ചിരുന്ന വാൻ പിടിച്ചെടുത്തായും പൊലീസ് വ്യക്തമാക്കി.


