പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും.

ഇടുക്കി: തൊടുപുഴയിൽ തലമുറമാറ്റം. പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ല. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ത്ഥി. ചങ്ങനാശ്ശേരി - വിനു ജോബ്, തിരുവല്ല - വർഗീസ് മാമൻ കോതമംഗലം - ഷിബു തെക്കുമ്പുറം, കുട്ടനാട് - റെജി ചെറിയാൻ, തൃക്കരിപ്പൂർ - ജോൺസ് ജോർജ് കുന്നപ്പള്ളി എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 

പിജെ ജോസഫിന്‍റെ പിന്‍ഗാമി മകന്‍? കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും