നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്
ആലപ്പുഴ: നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ തറയിൽ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലിൽ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നേദ്യം വാങ്ങുന്നതിനായി രജു മത്സ്യബന്ധനത്തിന് പോയ കൈലാസം വള്ളം തീരക്കടലിൽ എത്തിയപ്പോൾ കടലിലേക്ക് ചാടുകയായിരുന്നു. കരയിലേക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


