അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു.
ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു. വിഷലിപ്തമായ പ്രസ്താവനകളാണ് ഹിമന്ത നടത്തുന്നതെന്നും, പവൻ ഖേരയെ ജീവിതകാലം മുഴുവൻ ജയിലിലിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതടക്കം ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയൂള്ളൂവെന്നും, വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും സിങ്വി വാദിച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ അസം പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. അറസ്റ്റ് അനിവാര്യമാണെന്നും വാദിച്ചു.

