പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. . വ്യാഴാഴ്ച രാത്രി പൊഴിക്കര വെച്ചായിരുന്നു സംഭവം. കടകംപള്ളി സ്വദേശികളായ വെട്ടുകാട് സ്വദേശി നിതിൻ (23), കൊച്ചുവേളി സ്വദേശി പ്രവീൺ (25) എന്നിവരാണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്ബന്ധുക്കൾക്ക് നേരെ പ്രതികൾ അസഭ്യം പറയുകയും, വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. തർക്കം മൂത്തതോടെ ഇവർ ബിയർ കുപ്പി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്കും പരിക്കേറ്റു.
പരാതിയെത്തിയതോടെ വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇരുവരും വലിയതുറ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്. ഇതിൽ പ്രവീൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ലാലുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



