ലോഡ് ഷെഡ്ഡിംങിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രൊഫഷണൽ എഞ്ചിനീയർമാരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും ബിജു പ്രഭാകർ ഐഎഎസ്. ആരും അറിയാതെ അത് ചെയ്തിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയ ആണെന്നും ബിജു പ്രഭാകർ
തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. പ്രൊഫഷണൽ എഞ്ചിനീയർമാരാണ് അത് കൈകാര്യം ചെയ്യേണ്ടത്. ആരും അറിയാതെ അത് ചെയ്തിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയ ആണെന്നും ബിജു പ്രഭാകർ പറഞ്ഞു. തന്റെ പുസ്തക പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകർ.
ഞാൻ കെഎസ്ഇബിയുടെ ചെയർമാൻ ആയി ഇരുന്നതാണ്. ആരും അറിയാതെ നമ്മുക്ക് പവർ കട്ട് ചെയ്യാം. ഞാൻ ഇരുന്നപ്പോൾ ചെയ്തിട്ടുണ്ട്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് ഉണ്ട്. എന്നാൽ എത്ര ഹൈഡ്രോ പ്രോജക്ടുകൾ ഉണ്ട് മഴ കാലത്ത് പ്രവർത്തിക്കുന്നത്. വിൻഡ് പ്രോജക്ടുകൾ എത്രയെണ്ണം ഉണ്ട് പ്രവർത്തിക്കുന്നത്. ഒരു പമ്പ് സ്റ്റോറേജ് ഉണ്ടാക്കിയിട്ടുണ്ടോ. പള്ളിവാസൽ പദ്ധതി കമ്മീഷൻ ചെയ്തു. മന്ത്രിയോട് വലിയ ബഹുമാനം ആണുള്ളത്. ഭൂമി ഏറ്റെടുക്കൽ പ്രശ്നം അല്ല. തക്ക പ്രതിഫലം നൽകലാണ് അതിന് ചെയ്യേണ്ടത്. കെഎസ്ആർടിസി എന്നാൽ പഠിക്കാൻ ഒരുപാട് ഉണ്ട്. എന്തുകൊണ്ട് ഒരു പൊതുമേഖല സ്ഥാപനം നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം ആണിത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.


