തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിന് പുറത്തെ കാനയിലാണ് കുട്ടി വീണത്.

എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. 5 വയസുള്ള ആൺ കുട്ടി മുഹമ്മദ്‌ ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീ സ്കൂളിൽ നിന്നും പാർക്കിലെത്തിയ സംഘത്തിലെ കുട്ടിയാണ് മരിച്ച ആദം. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിന് പുറത്തെ കാനയിലാണ് കുട്ടി വീണത്.