സിപിഎം പുറത്താക്കിയ എ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം നൽകി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. പാർട്ടിയിൽ തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിഗണിച്ചിരുന്നില്ല.
ആലപ്പുഴ: പുകയില കടത്ത് കേസിലെ ആരോപണ വിധേയനെ തിരിച്ചെടുത്ത് സിപിഎം. സിപിഎം പുറത്താക്കിയ എ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം നൽകി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. പാർട്ടിയിൽ തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിഗണിച്ചിരുന്നില്ല. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ ഷാനവാസ് മത്സരിച്ച് ജയിച്ചിരുന്നു. ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്ന് 2023 ജനുവരിയിലാണ് കരുനാഗപ്പള്ളിയിൽ വെച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

