ബസ് ഡ്രൈവർ പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്. മലപ്പുറം വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.
മലപ്പുറം: ബസ് കാലിൽ കയറിയിറങ്ങി ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബസ് ഡ്രൈവർ പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്. മലപ്പുറം വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ബസിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇതിനിടയിലാണ് കാലിൽ ബസ് കയറിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അലവി.


