ചെളിവാരാനായി കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേന രക്ഷിച്ചു
മലപ്പുറം: ചെളിവാരാനായി കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേന രക്ഷിച്ചു. വള്ളി ക്കുന്ന് ഒലിപ്രംകടവിനടുത്ത് മുണ്ടിയന്‍കാവില്‍ മേലെ മംഗലത്ത് വീട്ടില്‍ കിഷോറിനെയാണ് കോഴിക്കോട് മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിശമനസം ഘം രക്ഷിച്ചത്. തിങ്കള്‍ പകല്‍ മൂന്നരയോടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്തുള്ള 90 അടി താഴ്ചയുള്ള കിണറ്റിലാണ് ചെളിവാരാന്‍ കിഷോർ ഇറങ്ങിയത്. പണിക്കിടെ തളര്‍ന്ന് കിണറില്‍നിന്ന് കയറാനാകാതെ വന്നു. ഇതോടെ സഹോദരന്‍ ഷിജു മീഞ്ചന്തയിലെ അഗ്‌നിശമന യൂണിറ്റിലേക്ക് വിളിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ദീന്‍റെ നേതൃ ത്വത്തില്‍ അഗ്‌നിശമനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. മുക്കാല്‍ മണിക്കുറോളം പരിശ്രമിച്ചാണ് കിഷോറിനെ വലയുടെ സഹായത്താല്‍ പുറത്തെത്തിച്ചത്. കിഷോറിന് പരിക്കൊന്നുമില്ലായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സിനെ സഹായിച്ചു.



