ആഗോള അയ്യപ്പസംഗമത്തില്‍ പന്തലൊരിക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഊരാളുങ്കലിന്‍റെ സഹ സ്ഥാപനത്തിന് നാലു കോടിയാണ് നൽകാനുള്ളത്.

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തലൊരിക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ട് തയ്യാറാക്കി സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഹോട്ടലുകളുടെയും സ്ഥാപനത്തിന്‍റെ പേരുള്‍പ്പെടെ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിനുള്ള പന്തൽ നിര്‍മിച്ച ഊരാളുങ്കലിന്‍റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻറ് കണ്‍സ്ട്രക്ഷന് നാലു കോടിയാണ് നൽകാനുള്ളത്. ഹോട്ടലുകൾക്ക് നൽകാനുളള തുക വേറെയുമുണ്ട്. 

തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നൽകാനുള്ളത്. ആകെ 4,35,13,259.93 രൂപയാണ് പശ്ചാത്തല സൗകര്യം ഒരുക്കിയതിനും ഹോട്ടലുകള്‍ക്കുമായി നൽകാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഗമത്തിന് രാത്രിയിൽ 3000 പേർ ഭക്ഷണം കഴിച്ചുവെന്നാണ് ഓഡിറ്ററെ അറിയിച്ചത്. ഇതിനായി നാലര ലക്ഷം നൽകിയെന്നാണ് ബോർഡിന്‍റെ കണക്ക്. ഉച്ചയ്ക്ക് 5000 പേർ ഭക്ഷണം കഴിച്ചുവെന്നും എട്ടര ലക്ഷം ചെലവായി എന്നുമാണ് കണക്ക്. എന്നാൽ, ഭക്ഷണം കഴിച്ചവരുടെ കണക്കും ബോർഡ് നൽകിയ തുകയും തമ്മിൽ പൊരുത്തകേടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.

കൊടുക്കാനുളള ആകെ പണം- 4,35,13,259. കോടി

  • ഊരാളുങ്കലിന് മാത്രം കൊടുക്കാനുളളത്- 4.04 കോടി

    തുക നൽകാനുള്ള ഹോട്ടലുകള്‍
  • കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ട് -12,88,168 രൂപ
  • ഗവ. ഇക്കോ ലോഡ്ജ്- 39,018,
  • ഗ്രീന്‍ഫീല്‍ഡ്സ്, കുരമകം- 18,5131
  • ഗസ്റ്റ് ഹൗസ് , തിരുവനന്തപുരം-15,800,
  • കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64376
  • കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്സ് കുരകം-29,8311,
  • ശ്രീവത്സം ഗ്രാന്‍ഡ്, പത്തനംതിട്ട-26,942
  • താജ് കുമരകം-52, 4776,
  • വൈല്‍ഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാര്‍- 25,300

YouTube video player