ബാർ സമയം കൂട്ടിയ നടപടിയിൽ ഫയൽ നീക്കത്തിന് അതിവേഗം. രണ്ട് ദിവസത്തിനകമാണ് ബാർ സമയം കൂട്ടിയ തീരുമാനം എടുത്തത്. ബാറുടമകളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഇതോടെ വ്യക്തം.
തിരുവനന്തപുരം: ബാർ സമയം കൂട്ടിയ നടപടിയിൽ ഫയൽ നീക്കത്തിന് അതിവേഗം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നു. ജനുവരി 29നാണ് എക്സൈസ് വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ അയക്കുന്നത്. 31ന് മുഖ്യമന്ത്രി ഫയലിൽ തീരുമാനം എടുത്തു. രണ്ട് ദിവസത്തിനകമാണ് ബാർ സമയം കൂട്ടിയ തീരുമാനം എടുത്തത്. ബാറുടമകളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ബാറുകളുടെയും ബിയർ പാർലറുകളുടെയും സമയം നീട്ടണമെന്നുള്ള തീരുമാനം ഫെഡറേഷന്റെ ആവശ്യപ്രകാരമുള്ളതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ബജറ്റ് ദിവസമായിരുന്ന ജനുവരി 29നാണ് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയൽ അയക്കുന്നത്. 31നുള്ളിൽ തന്നെ ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുകയും ചെയ്തു. പിന്നീട് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ വിജ്ഞാപനം ഇറക്കുകയാണ് ചെയ്തത്. ഫയൽ നീക്കം പരിശോധിക്കുമ്പോൾ ഫയൽ കാബിനറ്റ് പരിഗണനയിൽ വന്നിട്ടില്ല എന്നുള്ളതും വ്യക്തമാകുന്നു.
