കൊല്ലം ജില്ലയിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ ധാരണയായി. സിറ്റിംഗ് എംഎൽഎ മുകേഷിന് സീറ്റില്ല, പകരം ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. കെ എൻ ബാലഗോപാൽ, എം നൗഷാദ്, സുജിത്ത് വിജയൻ പിള്ള എന്നിവർ വീണ്ടും മത്സരിക്കും.
കൊല്ലം: കൊല്ലത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല. ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണയായി. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും.
എല്ലാ മണ്ഡലങ്ങളിലും ഓരോ പേര് വീതം മാത്രം നിർദ്ദേശിക്കാനാണ് തീരുമാനം. ഇരവിപുരം മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ എം നൗഷാദ് തന്നെ വീണ്ടും മത്സരിക്കും. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാറാണ് സ്ഥാനാർത്ഥിയാവുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി അന്തിമമായി അംഗീകരിച്ചാൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.

