11:45 PM (IST) Apr 13

Malayalam News Liveഅടുവാശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് പ്രവർത്തകർ

ഫ്ലക്സ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ കുത്തുമെന്നും ഭീഷണിപ്പെടുത്തി.

Read Full Story
11:29 PM (IST) Apr 13

Malayalam News Liveകോയമ്പത്തൂരിൽ ജനനായകൻ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ; എസ് പളനിസാമി ആണ് അറസ്റ്റിലായത്

4 ഹാർഡ് ഡിസ്‌കും കംപയൂട്ടറും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ആം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്. അതേസമയം ടിവികെ പ്രവർത്തകർ കേബിൾ ടിവി ഓഫീസിൽ എത്തി പ്രദർശനം നിർത്തിവയ്പ്പിച്ചു.

Read Full Story
10:52 PM (IST) Apr 13

Malayalam News Liveമലയാളി വിദ്യാർത്ഥി കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ; പാലാരിവട്ടം സ്വദേശി ജുവൽ ജോസാണ് മരിച്ചത്

പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കൊൽക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവൽ ജോസ്.

Read Full Story
10:30 PM (IST) Apr 13

Malayalam News Liveകോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീപ്പിലേക്ക്; സംസ്ഥാനത്ത് ഇനി ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികൾ

ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്.

Read Full Story
09:00 PM (IST) Apr 13

Malayalam News Liveമരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നു; ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്ന് നിതിന്റെ പിതാവ്

ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ്.

Read Full Story
08:20 PM (IST) Apr 13

Malayalam News Live'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല.

Read Full Story
08:18 PM (IST) Apr 13

Malayalam News Liveമാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി മോഷണം പോയി; പിന്നിൽ മാലിന്യ ലോബിയെന്ന് സംശയം, അന്വേഷണം ആരംഭിച്ചു

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്.

Read Full Story
07:57 PM (IST) Apr 13

Malayalam News Liveകോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ

സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്.

Read Full Story
07:47 PM (IST) Apr 13

Malayalam News Live`തെറ്റിധാരണകൾ ഒന്നുമില്ല, എല്ലാ കാര്യങ്ങളും സംസാരിച്ചു'; മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്

മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.

Read Full Story
07:44 PM (IST) Apr 13

Malayalam News Liveസേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു; സംഭവശേഷം പ്രതി ഇറങ്ങിയോടി

ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.

Read Full Story
06:55 PM (IST) Apr 13

Malayalam News Live'2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടാവുകയും പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അഴിമതിക്കായി പ്രളയമുണ്ടാക്കിയ മന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം

Read Full Story
06:38 PM (IST) Apr 13

Malayalam News Liveനോയിഡയിലെ തൊഴിലാളി സംഘർഷം - ശമ്പളം കൃത്യമായി നൽകുകയും തൊഴിൽ നിയമങ്ങൾ പാലിക്കുകയും വേണം; ഫാക്ടറികൾക്ക് നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു.

Read Full Story
06:30 PM (IST) Apr 13

Malayalam News Live'ആർഎസ്എസ് ബന്ധമുള്ള 4 പരിപാടിയിൽ പങ്കെടുത്ത നിങ്ങളിൽ നിന്ന് നീതി കിട്ടില്ല', ജഡ്ജിക്ക് മുന്നിൽ നേരിട്ട് വാദിച്ച് കെജ്രിവാൾ; 'ജസ്റ്റിസ് ശർമ പിന്മാറണം'

മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായി വാദിച്ച കെജ്രിവാൾ, ജഡ്ജിയുടെ ഉത്തരവുകളിലും ആർഎസ്എസ് ബന്ധമുള്ള 4 പരിപാടികളിലെ പങ്കാളിത്തവും ചോദ്യം ചെയ്തു

Read Full Story
06:05 PM (IST) Apr 13

Malayalam News Liveകൊല്ലത്തെ വിജയ സാധ്യത വിലയിരുത്തി സിപിഎം ജില്ല സെക്രട്ടേറിയറ്റ്;`കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം'

കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ

Read Full Story
05:35 PM (IST) Apr 13

Malayalam News Liveകാലവർഷം ദുർബലമാകും; തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്.

Read Full Story
05:30 PM (IST) Apr 13

Malayalam News Live72 വയസുളള അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ, സംഭവം വല്ലാർപാടത്ത്, സഹോദരിക്ക് വസ്തു കൊടുത്തത് പ്രകോപനം

ഇവർക്കുള്ള 3 സെന്‍റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Read Full Story
05:24 PM (IST) Apr 13

Malayalam News Liveമണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാം, ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി; 'ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തുടരണം'

പശ്ചിമ ബംഗാളിലെ എസ്ഐആർ കേസുമായി ബന്ധപ്പെട്ട്, ഒരു മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തരുതെന്നും ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ തിരഞ്ഞെടുപ്പിന് ശേഷവും തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
Read Full Story
05:10 PM (IST) Apr 13

Malayalam News Liveസെക്രട്ടറിയേറ്റിൽ കൻോൺമെൻ്റ് ഗേറ്റിൽ മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം, ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി

സെക്രട്ടറിയേറ്റിലെ കൻോൺമെൻ്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുമ്പോഴുളള ശബ്ദം കേട്ട് ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി

Read Full Story
05:05 PM (IST) Apr 13

Malayalam News Liveനിതിൻ രാജിന്റെ മരണം - അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും

വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. നിതിൻ്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുന്നത്.

Read Full Story
04:53 PM (IST) Apr 13

Malayalam News Liveഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

ഫുട്ബോൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്.

Read Full Story