08:53 AM (IST) Apr 14

Malayalam News Live:കളമശ്ശേരിയിലെ ബൈ ബൈ പിണറായി ഫ്ലക്സ്; 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.

Read Full Story
08:28 AM (IST) Apr 14

Malayalam News Live:'എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയില്ല, അതിനാൽ തീരുമാനം മാറ്റിയില്ല'; എൽഡിഎഫിനെ പിന്തുണച്ചെന്ന സൂചന നൽകി സിപിഎ ലത്തീഫ്

എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പറഞ്ഞതാണ്. എന്നാൽ സതീശൻ നിലപാട് തിരുത്താത്തതിനാൽ എസ്ഡിപിഐ തീരുമാനം മാറ്റിയില്ലെന്ന് ലത്തീഫ്

Read Full Story
07:53 AM (IST) Apr 14

Malayalam News Live:കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്;`ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം'

കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കെ സി വേണുഗോപാലിന് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ്‍യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു.

Read Full Story
07:07 AM (IST) Apr 14

Malayalam News Live:ഹോർമുസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ, കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് ചർച്ച ചെയ്ത് ഇന്ത്യയും ഫ്രാൻസും

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു.

Read Full Story
06:46 AM (IST) Apr 14

Malayalam News Live:കായംകുളം ലൈംഗിക അതിക്രമം - കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം

കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.

Read Full Story
06:20 AM (IST) Apr 14

Malayalam News Live:ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം; ഒ പനീർ ശെൽവം ഡിഎംകെ പാളയത്തിൽ, വെല്ലുവിളിയുമായി എഐഎഡിഎംകെയും ടിവികെയും

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂരിൽ ത്രികോണ മത്സരം. ഒ പനീർ ശെൽവം എഐഎഡിഎംകെ വിട്ട് ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയിലെ വി ടി നാരായണ സ്വാമിയാണ് പനീർ ശെൽവത്തിൻ്റെ പ്രധാന എതിരാളി.

Read Full Story
06:07 AM (IST) Apr 14

Malayalam News Live:തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് - ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും; മത്സരിക്കുന്നത് 27 സീറ്റുകളിൽ

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്.

Read Full Story
05:46 AM (IST) Apr 14

Malayalam News Live:ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

Read Full Story
05:32 AM (IST) Apr 14

Malayalam News Live:നിതിൻ രാജിന്‍റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കും; വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം

ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്.

Read Full Story