എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പറഞ്ഞതാണ്. എന്നാൽ സതീശൻ നിലപാട് തിരുത്താത്തതിനാൽ എസ്ഡിപിഐ തീരുമാനം മാറ്റിയില്ലെന്ന് ലത്തീഫ്

കോഴിക്കോട്: എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ തന്നെയെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ്‌ സിപിഎ ലത്തീഫ്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പറഞ്ഞതാണ്. എന്നാൽ സതീശൻ നിലപാട് തിരുത്താത്തതിനാൽ എസ്ഡിപിഐ തീരുമാനം മാറ്റിയില്ലെന്ന് ലത്തീഫ് പറഞ്ഞു. കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സിപിഎ ലത്തീഫ്.

വിവാദം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഏതു മുന്നണിയെ പിന്തുണച്ചെന്നു പറയില്ല. തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ഏതു മുന്നണി വന്നാലും ഉണ്ടാവുക ചെറിയ ഭൂരിപക്ഷമാണെന്നും എസ്ഡിപിഐ നേതാവ് പറയുന്നു.

നേരത്തെ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സമയങ്ങളിൽ എസ്ഡിപിഐ വോട്ടിൽ കടുംപിടിത്തം ആവശ്യമില്ലെന്ന നിലപാടിലേക്ക് മാറുകയായിരുന്നു സിപിഎമ്മും സിപിഐയും. കഴിഞ്ഞ തവണ എല്‍ഡിഎഫിനെ പിന്തുണച്ച മുസ്ലീം വിഭാഗം കൈവിട്ടതും, ജമാഅത്തൈ ഇസ്ലാമിയടക്കം യുഡിഎഫിന് കൂട്ടാകുന്നതും മറികടക്കാനാണ് സിപിഎം എസ്ഡിപിഐ വോട്ടിൽ നിലപാട് മാറ്റിയത്.

YouTube video player