നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.
- Home
- News
- Kerala News
- Malayalam News Live Updates: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്
Malayalam News Live Updates: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാകുക. വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം.
Malayalam News Live:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്
Malayalam News Live:യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്വേഷിക്കണം
ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് യുവതിയുടെ ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു.
Malayalam News Live:പശ്ചിമേഷ്യൻ സംഘർഷം; വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ, അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ മടക്കി വിഴിഞ്ഞം
വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിക്കുകയാണ്.
Malayalam News Live:22,000 രൂപ തിരിച്ചടച്ചിട്ടും വീണ്ടും പണം ചോദിച്ച് ഭീഷണി, ഇതോടെ വിഷ്ണു നാടുവിട്ടു; ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്
കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇത് നൽകാനാകാതെ വന്നതോടെയാണ് നാടുവിട്ടത്. ബ്ലേഡ്മാഫിയ സംഘത്തിൻ്റെ ഭീഷണിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Malayalam News Live:വാഹന കള്ളക്കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്; കോടികളുടെ നികുതി വെട്ടിച്ച് രജിസ്ട്രര്‍ ചെയ്തത് 15000 വാഹനങ്ങള്‍
ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.
Malayalam News Live:അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; 'പുതിയ ആക്രമണം നടത്തിയാൽ തിരിച്ചടിക്കും, കരാർ നടപ്പിലാക്കിയത് മുതൽ അമേരിക്ക ലംഘിച്ചു'
നേരത്തെ ചർച്ചകൾക്കിടെ യുഎസ് നടത്തിയ ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക അത് ലംഘിച്ചുവെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മുമ്പ് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരുന്നു
Malayalam News Live:'ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും'; എംകെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി
Malayalam News Live:അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതി, കണ്ണുതുറന്നു, മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.
Malayalam News Live:കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്, 'ദുരൂഹത സംശയിക്കുന്നു'
തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
Malayalam News Live:തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം
തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു
Malayalam News Live:പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; നാട്ടുകാർ തല്ലിക്കൊന്നു, സഹോദരൻ അതീവഗുരുതരാവസ്ഥയിൽ
ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും.
Malayalam News Live:സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്; തുറന്നില്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ, ആശയക്കുഴപ്പം മൂലമെന്ന് വിശദീകരണം
കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Malayalam News Live:സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്
അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്‍ന്ന ആവശ്യകത
Malayalam News Live:നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുത്, ദുരന്തബാധിതന്റെ വാക്കുകളെ അങ്ങനെ തന്നെ കാണണം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ
വീടുകളിൽ വിള്ളൽ വീണ വിഷയത്തിൽ നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതിയാണ് വയനാട്ടിൽ പോയതെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിലെ വീടുകളിൽ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്താൻ നേരത്തെ തീരുമാനിച്ചതാണ്. രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തി.
Malayalam News Live:കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎൽഎ എൻഎ ഹാരിസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്; തമിഴ്നാട് പിസിസി അധ്യക്ഷന്‍റെ വീട്ടിൽ ഐടി റെയ്ഡ്
തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്
Malayalam News Live:പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ, 'മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെ'
കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്.
Malayalam News Live:വിരുദുനഗർ ദുരന്തം - നാല് പേർ അറസ്റ്റിൽ; ഫാക്ടറി ഉടമയും ഭർത്താവും ഒളിവിൽ, ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്
വിരുദുനഗർ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പടക്കനിർമാണശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്.
Malayalam News Live:ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാഗം അടയാളപ്പെടുത്തണം
രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്
Malayalam News Live:ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ; വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് പ്രതികരണം
ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും അതുൽ പറയുന്നു.
Malayalam News Live:വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്
വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു