മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസാക്കി.
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ. മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ച പ്രമേയമാണ് പാസാക്കിയത്. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും ഇടപെടണമെന്നവശ്യപ്പെട്ടു കോൺഗ്രസ് അംഗം കെ സി ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്.
പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് പ്രമേയത്തിൽ പറയുന്നു. രണ്ടാംഘട്ട നിർമാണത്തിന് ഒൿടോബർ 8ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ എൻഒസി ലഭ്യമായിട്ടും ടെൻഡർ നടപടി വൈകുന്നുവെന്ന കാര്യവും പ്രമേയത്തിൽ ഉന്നയിച്ചു. സിപിഎം അംഗം സുജാത പ്രമേയത്തെ എതിർത്തെങ്കിലും വോട്ടെടുപ്പിന് വിടാതെ പാസ്സാക്കുകയായിരുന്നു.


