11:48 PM (IST) Feb 07

Malayalam News Live:മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'

'പുതുയുഗ യാത്ര'യിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സതീശൻ. സംസ്ഥാനം ഭീമമായ കടക്കെണിയിലാണെന്നും മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കുമെന്നും സതീശൻ പറഞ്ഞു

Read Full Story
09:52 PM (IST) Feb 07

Malayalam News Live:മലേഷ്യയിൽ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി മോദിയുടെ വമ്പൻ പ്രഖ്യാപനം, 'ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും'

മലേഷ്യൻ സന്ദർശനത്തിനെത്തിയ മോദി ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കരാറുകളും ഉണ്ടാകും

Read Full Story
09:33 PM (IST) Feb 07

Malayalam News Live:കുമ്പളയിലെ വേദി വിട്ടിറങ്ങിയ സുധാകരൻ കണ്ണൂരിലും സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുക്കുന്നില്ല; കൊച്ചിയിലെന്ന് വിശദീകരണം

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നിന്ന് സുധാകരൻ വിട്ടുനിൽക്കുന്നു. കുമ്പളയിലെ ഉദ്ഘാടന വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ, കണ്ണൂരിലെ പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെന്നാണ് വിശദീകരണം.

Read Full Story
09:06 PM (IST) Feb 07

Malayalam News Live:സൂരജ്‍ക്കുണ്ട് കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം, പൊലീസുകാരൻ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സൂരജ്‍ക്കുണ്ട് അന്താരാഷ്ട്ര കലാമേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഹരിയാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
08:34 PM (IST) Feb 07

Malayalam News Live:കോൺഫിഡന്‍റ് ഗ്രൂപ്പിന് പറയാനുള്ളത്, സി ജെ റോയിയുടെ മരണത്തിന് ശേഷം ഇതാദ്യമായി വാർത്താസമ്മേളനം വിളിച്ചു, എംഡി ജോസഫ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി ജെ റോയിയുടെ മരണശേഷം കമ്പനി ആദ്യമായി ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി എ ജോസഫ് മാധ്യമങ്ങളെ കാണും

Read Full Story
07:56 PM (IST) Feb 07

Malayalam News Live:റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ടി എം അബ്ദുൽ അസീസിനെതിരെ കൊലപാതക ശ്രമം. രാത്രി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്

Read Full Story
07:39 PM (IST) Feb 07

Malayalam News Live:സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലി തുടങ്ങിയ തർക്കം, പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചു, പരാതി നൽകി കുടുംബം

പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. ആക്രമണത്തിൽ പരിക്കേറ്റ 16-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Full Story
06:37 PM (IST) Feb 07

Malayalam News Live:സ്വർണക്കൊള്ളയിലെ ഇഡി അന്വേഷണം സ്വാഗതം ചെയ്ത് ജയകുമാർ; 'രാജീവരുടെ ഊഴം വരട്ടെ, തന്ത്രി സ്ഥാനത്തിൽ ധർമ്മനിഷ്ഠമായ തീരുമാനം ഉണ്ടാകും'

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ അറിയിച്ചു. പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സ്ഥാനമാറ്റത്തിൽ അദ്ദേഹത്തിന്റെ ഊഴം വരുമ്പോൾ ധർമ്മനിഷ്ഠമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

Read Full Story
06:03 PM (IST) Feb 07

Malayalam News Live:നെടുമങ്ങാട് കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; പിടിയിലായത് ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾ

കരകുളം ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Read Full Story
06:00 PM (IST) Feb 07

Malayalam News Live:അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സംഘം വലയിലായത് അതിസാഹസിക ഓപ്പറേഷനിൽ

മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

Read Full Story
05:44 PM (IST) Feb 07

Malayalam News Live:'മതപരിവർത്തനത്തിന് സമ്മ‍ർദ്ദം, സ്വൈര്യജീവിതം തകർത്തു'; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്

കർണാടകയിലെ ഷിമോഗയിൽ ഭാര്യക്കെതിരെ ഭർത്താവിന്‍റെ പരാതി. മതപരിവർത്തനത്തിന് ഭാര്യ സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ചാണ് പരാതി

Read Full Story
05:39 PM (IST) Feb 07

Malayalam News Live:യുഡിഎഫിനെ പ്രതിരോധത്തിലാക്കി അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യൽ; രാഷ്ട്രീയക്കളിയെന്ന് കോൺ​ഗ്രസ്, സോണിയയിൽ നിന്നും വിവരങ്ങള്‍ തേടണമെന്ന് ശിവന്‍കുട്ടി

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യൽ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രീയക്കളി ആരോപിച്ചും പിണറായിക്കെതിരെ സ്വരം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Read Full Story
05:28 PM (IST) Feb 07

Malayalam News Live:മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത; 'മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം'

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള ജില്ലയിൽ ഭരണസൗകര്യത്തിനും വികസനത്തിനും വിഭജനം അനിവാര്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു

Read Full Story
05:15 PM (IST) Feb 07

Malayalam News Live:വെമ്പായത്ത് നടുക്കുന്ന അപകടം, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

Read Full Story
05:05 PM (IST) Feb 07

Malayalam News Live:തിരുവല്ല സ്പാ ബലാത്സംഗ കേസ്; 'പ്രത്യേക സംഘം അന്വേഷിക്കും, പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും', വ്യക്തമാക്കി പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

Read Full Story
04:42 PM (IST) Feb 07

Malayalam News Live:ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ അവലോകനയോഗം

ഈ മാസം 20നകം എല്ലാ വകുപ്പുകളും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഫുഡ് യൂണിറ്റുകള്‍, കുടിവെള്ള പ്രശ്നമുണ്ടാകാരിക്കാനുളള മുന്‍കരുതൽ തുടങ്ങിയവ ഉണ്ടാകും.

Read Full Story
04:13 PM (IST) Feb 07

Malayalam News Live:ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read Full Story
04:10 PM (IST) Feb 07

Malayalam News Live:എൻ എം രാജുവിന് ആന്‍റോ ആന്‍റണിയുടെ മറുപടി; 'ചോദിച്ചപ്പോൾ വാങ്ങിയ പണം തിരികെ നൽകി, 2 കോടിയെക്കുറിച്ച് അറിയില്ല'

തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജുവിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്‍റോ ആന്‍റണി എംപി

Read Full Story
04:04 PM (IST) Feb 07

Malayalam News Live:അവയവമാറ്റ ചികിത്സയ്ക്ക് ആശ്വാസമാകും, ചിലവ് മൂന്നിലൊന്നായി കുറയുമെന്ന് പ്രതീക്ഷ; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 

Read Full Story
03:42 PM (IST) Feb 07

Malayalam News Live:ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് ആന്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ; മാർ ആൻഡ്രൂസ് താഴത്ത് ഈ മാസം സ്ഥാനമൊഴിയും

സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആന്റണി പൂല. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും.

Read Full Story