പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്.
- Home
- News
- Kerala News
- Malayalam news live: മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം - പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരം, 'പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി'
Malayalam news live: മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം - പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരം, 'പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി'

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്.
Malayalam news liveമകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം - പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരം, 'പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി'
Malayalam news liveമോഷ്ടിച്ച പിക്കപ്പ് വാനുപയോഗിച്ച് കാര്‍ തകര്‍ത്തു, പിന്നാലെ വെളിച്ചെണ്ണ മില്ലിന് തീയിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത യുവാവ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു
Malayalam news liveസന്നിധാനത്തെ എസ്ഐടിപരിശോധന; സ്വർണപ്പാളികളിൽ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങൾ, പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി
ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും
Malayalam news liveഹസീനയുടെ പ്രസ്താവന കണക്കിലെടുക്കില്ല, താരിഖ് റഹ്മാൻ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ഇന്ത്യ പങ്കെടുത്തേക്കും
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള ആലോചനയിൽ ഇന്ത്യ. തെരഞ്ഞെടുപ്പ് പ്രഹസനം ആണെന്ന ഷെയ്ക് ഹസീനയുടെ പ്രസ്താവന ഇന്ത്യ തൽക്കാലം കണക്കിലെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്
Malayalam news liveപെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; 'ബ്ലാക്ക് വെനം' ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ
കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു.
Malayalam news live'ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം', ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍
പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍
Malayalam news liveരാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും
40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.
Malayalam news liveപ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന
ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാറാണെന്നാണ് ഇസ്രയേൽ സേനാ തലവൻ മുന്നറിയിപ്പ് നൽകി. പ്രകോപനമുണ്ടായാൽ വലിയ തിരിച്ചടി നൽകുമെന്നാണ് പ്രസ്താവന. ഹമാസിനെ ഇല്ലാതാക്കാനും ഗാസയെ നിരായുധീകരിക്കാനും ഉള്ള ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സർവ്വ സൈനിക മേധാവിയുടെ വാക്കുകൾ.
Malayalam news liveതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്.