തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
- Home
- News
- Kerala News
- Malayalam news live: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം - വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയെന്ന് പിഡബ്ല്യുഡി റിപ്പോർട്ട്
Malayalam news live: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം - വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയെന്ന് പിഡബ്ല്യുഡി റിപ്പോർട്ട്

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തതിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.
Malayalam news liveതൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം - വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയെന്ന് പിഡബ്ല്യുഡി റിപ്പോർട്ട്
Malayalam news liveആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
Malayalam news liveആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി
ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു.
Malayalam news liveവിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും
വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും. സംഭവത്തിൽ ഇതുവരെ ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും പത്തോളജി ഫലം വന്നാൽ മാത്രമേ മരണ കാരണത്തിൽ വ്യക്തത വരൂ. അതേസമയം പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച കൊല്ലം നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസമാണ് ഇവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്നമില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തീരുമാനം
Malayalam news liveപുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
കേരളത്തിൽ നാളെ റംസാൻ ഒന്ന്. ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികൾ നാളെ വ്രതാരംഭം കുറിക്കും. ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു. റംസാനിൽ ഗൾഫ് രാഷ്ട്രങ്ങൾ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവിൽ കഴിയുന്നവർക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനിൽ നാളെയാണ് വ്രതാരംഭം.
Malayalam news liveപ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം. സംഭവത്തിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
Malayalam news liveശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി
ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നൽകി. മൂന്നരമണിക്കൂറോളമാണ് ജയറാമിൻ്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Malayalam news liveപേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ
പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയിത്തന്നെ തുടരുകയാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.