11:11 PM (IST) Dec 22

Malayalam News Live:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർധിപ്പിച്ചു. മാസം 310 രൂപയുടെ വർധനവാണുണ്ടായത്. ഒരു വർഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നൽകണം.

Read Full Story
10:10 PM (IST) Dec 22

Malayalam News Live:ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ

യു ഡി എഫ് പ്രവേശനത്തിനായി ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിയടക്കം വിഷ്ണുപുരം ബന്ധപ്പെട്ടു. ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചെന്നും ഘടകകക്ഷി ആക്കണം എന്നായിരുന്നു ഡിമാൻഡെന്നും സതീശൻ വെളിപ്പെടുത്തി

Read Full Story
09:10 PM (IST) Dec 22

Malayalam News Live:തിരുവനന്തപുരം മേയർ സ്ഥാനാർഥിയായി ആർ പി ശിവജിയെ പ്രഖ്യാപിച്ചു, പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി

മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്. പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും സി പി എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്

Read Full Story
08:25 PM (IST) Dec 22

Malayalam News Live:യോഗിയുടെ പ്രസ്താവന വായിച്ചതെന്തിന്? വെള്ളാപ്പള്ളി-പിണറായി കാർ യാത്ര, ആര്യയുടെ അഹങ്കാരം, എല്ലാം 'തോൽവി'യായി; സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

മേയറായിരുന്ന ആര്യയുടെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളി-മുഖ്യമന്ത്രി കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, വിഭാഗിയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനം നടത്തി

Read Full Story
07:43 PM (IST) Dec 22

Malayalam News Live:എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'

വിതരണം ചെയ്യാൻ കഴിയാത്ത എന്യുമറേഷൻ ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണമെന്നും കേരളം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Read Full Story
07:29 PM (IST) Dec 22

Malayalam News Live:കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്

ബി ജെ പിയാകട്ടെ ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തലസ്ഥാനത്തായിരുന്നു

Read Full Story
07:20 PM (IST) Dec 22

Malayalam News Live:വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ

വാളയാർ കൂട്ടക്കൊലയുടെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലാണ് കേസിലെ 4 പ്രതികൾ ബിജെപി അനുഭാവികളാണെന്ന് പറയുന്നത്. സിപിഎമ്മും ഈ ആരോപണം ഉയർത്തിയിരുന്നു. എന്നാലിത് ബിജെപി നിഷേധിക്കുകയായിരുന്നു

Read Full Story
07:19 PM (IST) Dec 22

Malayalam News Live:വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ 3 വയസുകാരിയെ കാണാതായി, തിരച്ചിലിൽ മുറ്റത്തെ കുളത്തിൽ മരിച്ചനിലയിൽ

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് വ്യക്തമായ ഉടനെ വീട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. 

Read Full Story
07:01 PM (IST) Dec 22

Malayalam News Live:അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി

യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം. ഇതിന് പിന്നാലെ ഒരു സ്ത്രീയുടെ ശരീരത്തിൽ വാഹനം തട്ടുകയും ചെയ്തിരുന്നു. തുടർന്ന് യുാവക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു. 

Read Full Story
05:11 PM (IST) Dec 22

Malayalam News Live:മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ

എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പൊലീസ് കണ്ടെത്തി. ബി എൻ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്

Read Full Story
04:59 PM (IST) Dec 22

Malayalam News Live:ലഹരിക്കേസ് - ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും

ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു.

Read Full Story
04:27 PM (IST) Dec 22

Malayalam News Live:നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി

Read Full Story
04:25 PM (IST) Dec 22

Malayalam News Live:മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി

സംഭവത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. കുടുംബം പൊലീസിൽ പരാതി നൽകി. അതേസമയം, യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Full Story
04:19 PM (IST) Dec 22

Malayalam News Live:'ശൈശവ വിവാ​ഹം തുടർന്ന് ലൈം​ഗിക അതിക്രമം നേരിട്ടു'; നീതി ലഭിക്കണമെന്ന് മോദിയോട് സഹായം തേടി ഹാജി മസ്താന്റെ മകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമിത് ഷായോടും സഹായ അഭ്യർത്ഥനയുമായി അന്തരിച്ച അധോലോകത്തലവൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ.

Read Full Story
03:57 PM (IST) Dec 22

Malayalam News Live:'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു

Read Full Story
03:05 PM (IST) Dec 22

Malayalam News Live:'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു

യുഡിഎഫിന്റെ ഭാ​ഗമാകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ സന്തോഷത്തിലെന്ന് സി കെ ജാനു.

Read Full Story
02:20 PM (IST) Dec 22

Malayalam News Live:തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. 

Read Full Story
02:19 PM (IST) Dec 22

Malayalam News Live:തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് - പ്രതി റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സം​രക്ഷണം, ഒളിവിൽ പോകരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി

റാഷിദിന് കർശന വ്യവസ്ഥയിൽ അറസ്റ്റിൽ നിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് താൽകാലിക സംരക്ഷണം നൽകി.

Read Full Story
01:47 PM (IST) Dec 22

Malayalam News Live:പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

Read Full Story
01:29 PM (IST) Dec 22

Malayalam News Live:'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍ അനുവദിക്കുകയായിരുന്നു സർക്കാർ. ഇതിനെതിരെയാണ് കെകെ രമ രംഗത്തെത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്ന് കെകെ രമ പറഞ്ഞു.

Read Full Story