03:09 PM (IST) Dec 24

Malayalam News Live:തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

പാലക്കാട് പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു

Read Full Story
03:07 PM (IST) Dec 24

Malayalam News Live:‌'ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു.

Read Full Story
02:40 PM (IST) Dec 24

Malayalam News Live:'ക്രിസ്മസ് കരോളിനെ പോലും കടന്നാക്രമിക്കുന്നു'; കൊല്ലത്ത് സിപിഎം ഓഫീസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ച് എംവി ​ഗോവിന്ദൻ

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പികെ ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

Read Full Story
01:53 PM (IST) Dec 24

Malayalam News Live:വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം

Read Full Story
12:11 PM (IST) Dec 24

Malayalam News Live:വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം, ആദിവാസി യുവാവിന് ഗുരുതര പരിക്ക്; പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

Read Full Story
11:17 AM (IST) Dec 24

Malayalam News Live:ഭാര്യയെ സംശയം, ഒന്നര വർഷമായി പിരിഞ്ഞ് ജീവിക്കുന്നു; ഡിവോഴ്സ് നോട്ടീസ് അയച്ച യുവതിയെ വെടിവെച്ച് കൊന്ന് ഭർത്താവ്

ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്

Read Full Story
10:55 AM (IST) Dec 24

Malayalam News Live:'ഇനി മേയർ സ്ഥാനത്തേക്കില്ല, മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതിയുണ്ട്'; കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്

മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്

Read Full Story
10:40 AM (IST) Dec 24

Malayalam News Live:ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയും ആഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടു

ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച

Read Full Story
10:13 AM (IST) Dec 24

Malayalam News Live:നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ, അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് കുറവെന്ന് വാദം

 ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ

Read Full Story
09:49 AM (IST) Dec 24

Malayalam News Live:LVM3-M6 വിക്ഷേപണം, അഭിനന്ദിച്ച് പ്രധാനമന്ത്രി

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി. ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഷികക്കല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

09:36 AM (IST) Dec 24

Malayalam News Live:മേയർ തെരഞ്ഞെടുപ്പിൽ അതൃപ്തിയുടമായി എം ആർ അഭിലാഷ്

മേയറെ തീരുമാനിച്ച നടപടിയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താൽപര്യങ്ങൾ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാൻ നിയോ​ഗിച്ച കോർ കമ്മിറ്റി അം​ഗമായ എം ആർ അഭിലാഷ് ആരോപിച്ചു.

Read Full Story
09:36 AM (IST) Dec 24

Malayalam News Live:കടുത്ത വിമർശനവുമായി അജയ് തറയില്‍

കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം.

Read Full Story
09:35 AM (IST) Dec 24

Malayalam News Live:കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ എല്‍വിഎം

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

Read Full Story