രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ഉന്നാവ് പീഡന കേസിലെ അതിജീവിത
- Home
- News
- Kerala News
- Malayalam News Live: ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
Malayalam News Live: ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രത്യേക തിരുപ്പിറവി പ്രാർഥനകൾ. പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ.
Malayalam News Live:ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
Malayalam News Live:ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി
Malayalam News Live:സ്വകാര്യ ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് കത്തി, 17 മരണം
കർണാടകയിലെ ചിത്രദുർഗയിൽ സ്വകാര്യ ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് കത്തി. 17 പേർ മരിച്ചു. ബസിലുണ്ടായിരുന്നത് 29 യാത്രക്കാർ. ഏഴ് പേർ ചാടി രക്ഷപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത് ബെംഗളൂരിവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസ്.
Malayalam News Live:ആരാവും തിരുവനന്തപുരം മേയര്‍?
തിരുവനന്തപുരം മേയറായി മുൻ ഡിജിപി ആർ ശ്രീലേഖ തന്നെ എത്തുമെന്ന് സൂചന. അവസാനവട്ട ചർച്ചകളിലും ശ്രീലേഖയ്ക്ക് മുൻതൂക്കം. സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ മേയറാക്കി ദേശീയതലത്തിൽ ശ്രദ്ധ നേടാൻ ബിജെപി. പ്രഖ്യാപനം ഇന്നുണ്ടായേക്കും. തൃശ്ശൂരിൽ ആദ്യ ടേമിൽ ഡോ.നിജി ജസ്റ്റിൻ മേയർ ആയേക്കുമെന്ന് സൂചന.
Malayalam News Live:ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
Malayalam News Live:സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി
ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തൽ.
Malayalam News Live:ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി
ക്രിസ്തുമസ് ദിനത്തിൽ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ് ആണ് ലിബർട്ടി ക്ലബ്.
Malayalam News Live:ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി
ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഇയാളെ ഇന്ന് ചോദ്യം ചെയ്യും.
Malayalam News Live:ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Malayalam News Live:ക്രിസ്മസിനെ വരവേറ്റ് ലോകം
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്.