ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തിയാവും സുരക്ഷ സഖ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി
- Home
- News
- Kerala News
- Malayalam News Live: മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും, അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തും
Malayalam News Live: മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും, അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തും

ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ.പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, പേര് വെളിപ്പെടുത്തിയെങ്കിലും എന്തായിരുന്നു പ്രശ്നമെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര വൈദ്യസഹായം വേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മാത്രമാണ് വിശദീകരണം. മൈക്ക് ഫിൻകെയുടെ അഭ്യർത്ഥന പ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ഏഴാം തീയതിയാണ് പ്രശ്നമുണ്ടായതെന്ന് മൈക്ക് ഫിൻകെ അറിയിച്ചു. ജനുവരി പതിനഞ്ചിനാണ് ക്രൂ 11 സംഘം തിരികെ ഭൂമിയിലെത്തിയത്. ഫെബ്രുവരിയിൽ തിരിച്ചുവരേണ്ടിയിരുന്ന സംഘത്തിന്റെ ദൗത്യം പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കുകയായിരുന്നു.
Malayalam News Live:മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും, അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തും
Malayalam News Live:'മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു', ലീഗ് നേതാവിനെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്
Malayalam News Live:മൂവാറ്റുപുഴയിയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹന യാത്രക്കാരായ കര്‍ണാടക സ്വദേശികളായ യുവാക്കളാണ് മരിച്ചത്
Malayalam News Live:വലിയങ്ങാടി അപകടം; രണ്ട് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും
വലിയങ്ങാടിയിലെ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോര്‍പ്പറേഷൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Malayalam News Live:ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി നാസ; ക്രൂ 11 ദൗത്യത്തിൽ ആരോഗ്യപ്രശ്നം ഉണ്ടായത് ബഹിരാകാശ സഞ്ചാരി മൈക്ക് ഫിൻകെയ്ക്ക്
ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ. പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസ അറിയിച്ചു