11:52 PM (IST) Feb 08

Malayalam news liveഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്

ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി അബ്ദു സലാം ( 49) ആണ് മരിച്ചത്

Read Full Story
11:37 PM (IST) Feb 08

Malayalam news liveറിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതം നൽകാമെന്ന് വാ​ഗ്ദാനം, തട്ടിപ്പ് നടത്തിയ 5 പേ‍‍‍‌‌‌ർ പിടിയിൽ

ദില്ലിയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയിൽ പൊലീസ് പിടികൂടി

Read Full Story
11:07 PM (IST) Feb 08

Malayalam news liveഅനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ; ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ ബഷീറാണ് ഷൊർണൂർ പൊലീസിൻ്റെ പിടിയിലായത്.

Read Full Story
10:47 PM (IST) Feb 08

Malayalam news liveഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

കൊട്ടാരക്കര പുത്തൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത് ആണ് മരിച്ചത്. 

Read Full Story
10:15 PM (IST) Feb 08

Malayalam news liveഅതിർത്തി തർക്കം - അയൽവാസികൾ തമ്മിൽ അടിപിടി; തൂമ്പ കൊണ്ടും മർദനം

പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

Read Full Story
09:30 PM (IST) Feb 08

Malayalam news liveകേരളത്തിലേക്ക് സ്ഫോടകശേഖരം കടത്തിയ കേസ് - പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവറും പിടിയിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പിടിയിലായത്.

Read Full Story
06:49 PM (IST) Feb 08

Malayalam news liveയുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന. സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടി.

Read Full Story
06:25 PM (IST) Feb 08

Malayalam news liveട്രംപിന്‍റെ വാദം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ റിലയൻസും പൊതുമേഖല കമ്പനികളും റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിപ്പോർട്ട്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്

Read Full Story
05:38 PM (IST) Feb 08

Malayalam news liveഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; 'ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം'

പ്രധാനമന്ത്രി മോദിയുടെ മലേഷ്യൻ സന്ദർശന വേളയിൽ, മലേഷ്യൻ പ്രധാനമന്ത്രിയുമായി 10 നിർണായക കരാറുകളിൽ ഒപ്പുവച്ചു. ഭീകരവാദത്തിനെതിരെ ഒരുമിച്ചുനിൽക്കാനും ഇന്ത്യ - ആസിയാൻ വ്യാപാര കരാറിന്‍റെ പുനഃപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു

Read Full Story
05:38 PM (IST) Feb 08

Malayalam news liveകളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ, സംഭവം കോഴിക്കോട്

കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. കടയിലെ സിസിടിവി ക്യാമറ തിരിച്ചുവെച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

Read Full Story
05:07 PM (IST) Feb 08

Malayalam news liveനെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന വാദം കര്‍ഷകരോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

നെൽകര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് നിര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി. നെല്ലുൽപാദനം കൂടുന്നത് നാടിനാകെ ബാധ്യതയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

Read Full Story
05:01 PM (IST) Feb 08

Malayalam news liveപൂജ്യം താരിഫ് മാത്രം, വെളിച്ചെണ്ണ മുതൽ റബറും തേയിലയും തേങ്ങയുമടക്കം 14 ഉത്പന്നങ്ങൾക്ക്! ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്നും ജോർജ് കുര്യൻ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വാണിജ്യ കരാർ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വെളിച്ചെണ്ണ, റബർ, തേയില, നാളീകേരം അടക്കം 14 കാർഷിക ഉത്പന്നങ്ങൾക്ക് അമേരിക്ക താരിഫ് പൂജ്യമാക്കിയത് കർഷകർക്ക് വലിയ നേട്ടമാകും

Read Full Story
04:39 PM (IST) Feb 08

Malayalam news liveകനിമൊഴിക്കും അമര്‍ത്യാ സെന്നിനും റൊമിലാ ഥാപ്പര്‍ക്കും ചെന്നിത്തലയുടെ കത്ത്, 'കേരളാ സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുത്'

ഈ മാസം 15 ന് നടത്തുന്ന ഇന്റർ നാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി എന്ന സെമിനാറിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് അമർത്യാ സെൻ, റൊമിലാ ഥാപ്പർ എന്നിവർക്ക് പുറമെ എം.പി കനിമൊഴി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർക്കു കത്ത്

Read Full Story
04:36 PM (IST) Feb 08

Malayalam news liveപരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ

വീട്ടിൽ ആരും ചോദിക്കില്ല നിങ്ങൾ ആരാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read Full Story
04:24 PM (IST) Feb 08

Malayalam news liveജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന് മാർത്തോമ സഭാധ്യക്ഷൻ, 'വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം'; മാരാമൺ കൺവെൻഷന് തുടക്കം

131-ാമത് മാരാമൺ കൺവെൻഷന് പമ്പാതീരത്ത് തുടക്കമായി. ഉദ്ഘാടന പ്രസംഗത്തിൽ, രാജ്യത്തെ ന്യൂനപക്ഷ വേട്ട, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത്, സംസ്ഥാനത്തെ ലഹരി-മദ്യ നയം എന്നിവയിൽ മാർത്തോമ്മ സഭാധ്യക്ഷൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു

Read Full Story
03:47 PM (IST) Feb 08

Malayalam news liveസിസിടിവി ദൃശ്യങ്ങളടക്കം കൈമാറി കേരള സർവകലാശാല, വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ പരാതി, സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയടക്കം നടപടി വേണം

വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ, വിദ്യാർത്ഥികൾക്കും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കുമെതിരെ കേരള സർവകലാശാല പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ പിള്ള, ഡോ. എൻ പ്രമോദ് എന്നിവർ വിദ്യാർത്ഥികൾക്ക് ഒത്താശ ചെയ്തെന്നാണ് പരാതി

Read Full Story
03:05 PM (IST) Feb 08

Malayalam news liveആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ; 'പണമിടപാ‌ട് ആരോപണത്തിൽ കേസെടുക്കണം'

സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കേരള വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.

Read Full Story
02:54 PM (IST) Feb 08

Malayalam news liveവീണ്ടും വിജയ്‌യുടെ പൊതുയോഗവും റാലിയും, കടുത്ത ഉപാധികളോടെ പൊലീസ് അനുമതി; '5000 പേർക്ക് പങ്കെടുക്കാം, ഗതാഗതക്കുരുക്ക് പാടില്ല'

തമിഴ്നാട് വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കടുത്ത ഉപാധികളോടെ പൊലീസ് അനുമതി നൽകി.വിജയ് എത്തുന്ന പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ പാടില്ലെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നുമടക്കം നിർദ്ദേശങ്ങളുണ്ട്

Read Full Story
02:43 PM (IST) Feb 08

Malayalam news liveസ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ

ജിഎസ് ടി വകുപ്പിലെ ജീവനക്കാരനെന്നു പറഞ്ഞാണ് കോടനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ അനൂപും കൂട്ടാളിയും എത്തിയത്. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും ചികില്‍സയ്ക്ക് പണം വേണമെന്നും പറഞ്ഞായിരുന്നു കച്ചവടക്കാരെ സമീപിച്ചത്.

Read Full Story
02:31 PM (IST) Feb 08

Malayalam news live'നാണംകെട്ട കീഴടങ്ങൽ, രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പിബി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇത് കാർഷിക മേഖലയെ തകർക്കുമെന്നും സിപിഎം പിബി വിമർശിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ പ്രതിസന്ധിയിലാക്കും

Read Full Story