പൂതാടി പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണയത്തിൽ എ വി ജയനെ ഒഴിവാക്കി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തതിൽ സിപിഎമ്മിൽ കടുത്ത പ്രതിഷേധം. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ജയനെ വെട്ടിയ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിൽ കനത്ത പ്രതിഷേധം.
വയനാട്: പൂതാടി പഞ്ചായത്തിൽ എ വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. ഇ കെ ബാലകൃഷ്ണൻ പൂതാടി പഞ്ചായത്ത് എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകും. ഇതുമായി ബന്ധപ്പെട്ട് പൂതാടി സിപിഎമ്മിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ വിജയന്റെ നേതൃത്വത്തിൽ ആയിരുന്നു പൂതാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി. സി കെ ശശീന്ദ്രൻ- റഫീഖ് പക്ഷം വേട്ടയാടുന്നു എന്നാണ് ജയൻ വിഭാഗം പറയുന്നത്. യുഡിഎഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ഇല്ല. ജീവകാരുണ്യ ഫണ്ട് പിരിവ് വിവാദത്തിൽ ജയനെതിരെ ജില്ലാ നേതൃത്വം എടുത്ത നടപടി വലിയ വിവാദമായിരുന്നു.


