മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു കമന്റുകളിലേറെയും.

തിരുവനന്തപുരം: നി​ഗൂഢ പോസ്റ്റുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?’- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നൽകാതെ മൂന്ന് വാചകങ്ങൾ മാത്രമാണുണ്ടായിരുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു കമന്റുകളിലേറെയും. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ​ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ​ഗോവർധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.