ചില സംഭവങ്ങൾ പർവതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകർത്ത് കലാപം ഉണ്ടാക്കാമെന്ന് കോൺ​ഗ്രസ് കരുതുന്നു. നടന്നത് രാഷ്ട്രീയ ആഭാസമാണ്.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആ​രോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നേതാക്കൾ. പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഹീനമായ രാഷ്ട്രീയമാണെന്നും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. ചില സംഭവങ്ങൾ പർവതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകർത്ത് കലാപം ഉണ്ടാക്കാമെന്ന് കോൺ​ഗ്രസ് കരുതുന്നു. നടന്നത് രാഷ്ട്രീയ ആഭാസമാണ്.

ആരോഗ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജനും സതീശൻ മറുപടി പറയണമെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി കെകെ രാഗഷും പ്രതികരിച്ചു.