നിലവിലുള്ള ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങൾക്കും കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലും അവധി മൂന്ന് ദിവസമായി വർദ്ധിപ്പിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൽ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നാണിത്. നിലവിലുള്ള ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങൾക്കും കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലും അവധി മൂന്ന് ദിവസമായി വർദ്ധിപ്പിക്കണം.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങൾ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്. മുസ്ലിം സമുദായത്തിന്റെ സാമുദായിക സാഹചര്യങ്ങൾ പരിഗണിച്ച് അവധി കലണ്ടറിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് സമസ്തയുടെ ആവശ്യം.