അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ വീതം പങ്കിട്ടു. ഏഴു വീതം സീറ്റുകളിലാണ് ഇവിടെ രണ്ട് മുന്നണിക്കും. നറുക്കെടുപ്പിൽ ഇവിടെ ഭാഗ്യം തുണയ്ക്കുന്നവർക്കാകും പ്രസിഡന്റ് പദവി ലഭിക്കുക.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13 പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഭരണം ആർക്കെന്ന് തീരുമാനിക്കാൻ സ്വതന്ത്രരും ചെറിയ പാർട്ടികളും നിർണായകമാകും. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തിൽ തുല്യ സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.
ജില്ലയിലെ പല പഞ്ചായത്തുകളിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ വീതം പങ്കിട്ടു. ഏഴു വീതം സീറ്റുകളിലാണ് ഇവിടെ രണ്ട് മുന്നണിക്കും. നറുക്കെടുപ്പിൽ ഇവിടെ ഭാഗ്യം തുണയ്ക്കുന്നവർക്കാകും പ്രസിഡന്റ് പദവി ലഭിക്കുക.
മംഗലപുരത്ത് എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ ഏഴ് സീറ്റുകൾ വീതം നേടി കരുത്തുകാട്ടിയപ്പോൾ ഒരുസ്വതന്ത്രന്റെ നിലപാട് നിർണായകമാകും. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ഇവിടെ എൽഡിഎഫ്. എന്നാൽ സ്വതന്ത്രന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.
ചെമ്മരുതി, വെമ്പായം, തുടങ്ങിയ പഞ്ചായത്തുകളിൽ ബിഎസ്പി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയവരുടെ നിലപാടുകൾ ഭരണമാറ്റത്തിന് വഴിയൊരുക്കും. ചെമ്മരുതിയിൽ എൽഡിഎഫിനും യുഡിഎഫിനും ഒൻപത് സീറ്റുകൾ വീതമാണുള്ളത്. എൻഡിഎക്ക് ഒരു സീറ്റുണ്ട്. ഇവിടെ ബിഎസ്പി അംഗത്തിന്റെ വോട്ട് വിജയത്തിൽ നിർണായകമാകും.പുല്ലംപാറ പഞ്ചായത്തിൽ എൽഡിഎഫ് 7 യുഡിഎഫ് 7 എൻഡിഎ ഒന്ന്, സ്വതന്ത്രണ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്തുകളിലെ നിലവിലെ സീറ്റ് നില: (LDF. UDF .NDA. മറ്റുള്ളവർ)
അഞ്ചുതെങ്ങ് 7-7-0
ചെമ്മരുതി 9-9- 1 BSP - 1
കുന്നത്തുകാൽ 10-10-3
മംഗലപുരം7-7-7INDE - 1
പുല്ലംപാറ7-7-1-INDE -1
വെമ്പായം 8-8-5 SDPI - 2
പാങ്ങോട് 7-6-2- WP - 1, SDPI - 3
വിളവൂർക്കൽ 6-6-6-INDE - 2
പൂവച്ചൽ 8-9-6-INDE - 1
മണമ്പൂർ 6-5-5-INDE - 1
വെങ്ങാനൂര്‍ UDF 7 , LDF 8 , NDA 6, INDE 1
പാറശ്ശാല LDF 9 ,UDF 10 , IND 2
പള്ളിക്കൽ എൽഡിഎഫ് 6, യുഡിഎഫ് 5 , ബിജെപി 1, സ്വതന്ത്രര്‍ 2


