വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.

YouTube video player