ജീവിച്ചു തുടങ്ങും മുൻപ് മാരക കരൾ രോഗത്താൽ ജീവിതത്തോട് പൊരുതുകയാണ് ഒരു വയസുകാരൻ ഡാൽവിൻ. ആലപ്പുഴ വാടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ല.
ആലപ്പുഴ: ജീവിച്ചു തുടങ്ങും മുൻപ് മാരക കരൾ രോഗത്താൽ ജീവിതത്തോട് പൊരുതുകയാണ് ഒരു വയസുകാരൻ ഡാൽവിൻ. ആലപ്പുഴ വാടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല. ചികിത്സ ചെലവിനുള്ള പണം കണ്ടെത്താനാകാതെ വലിയ ദുഖത്തിലാണ് കുടുംബം. എത്രയും വേഗം കരള് മാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ സുമനസുകളുടെ സഹായം വേണം. ശാരീരിക അസ്വസ്ഥതമൂലം മിക്കപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു വയസുകാരൻ ഡാൽവിനൊപ്പം ഉറക്കമില്ലാതെ പരിചരിക്കുകയാണ് അച്ഛൻ ജോണ് ബോസ്കോയും അമ്മ മേരി സനികയും. ഇരുവരും എപ്പോഴും അടുത്ത് തന്നെ വേണം.
ജനിച്ച് നാൽപത്തി അഞ്ചാം ദിവസം ഡാൽവിന്റെ കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് കരൾ രോഗം കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ആദ്യ ശസ്ത്രക്രിയ നടത്തി. കരള് മാറ്റ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്മാര് വിധിയെഴുതി. മകന് മകന് കരൾ പകുത്തുനൽകാൻ മേരി ഒരുക്കമാണ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അതിനുവേണ്ട പരിശോധനകളെല്ലാം പൂർത്തിയായി. എന്നാൽ, ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നാൽപത് ലക്ഷത്തോളം രൂപ ചെലവ് വരും. ഭാരിച്ച തുക കണ്ടെത്താനാകാതെ പലതവണ ഡോക്ടർമാർ കുറിച്ചു നൽകിയ ശസ്ത്രക്രിയ തീയതി മാറ്റിവെക്കേണ്ടിവന്നു. എന്നാൽ, ഇനി നീണ്ടികൊണ്ടുപോകാനാകില്ല.
കുഞ്ഞിന്റെ ചികിത്സയും മറ്റുമായി ജോണിന് പണിക്ക് പോകാനാകുന്നില്ല. ഈ മാസം 25 ന് ശസ്ത്രക്രിയ നടത്തണം. ഡാൽവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശസ്ത്രക്രിയക്കുള്ള പണം അടിയന്തരമായി സ്വരൂപിക്കണം. നിസ്സഹായരായ കുടുംബത്തിന് സുമനസുകളുടെ സഹായം കൂടിയെ തീരു.
Name: MERY SANIKA
Account numbe: 0445053000072740
IFSC code: SIBL0000445
Branch: South Indian Bank
Convent Square Branch, Alappuzha



