ഇംഗ്ലീഷ് ഭാഷയിൽ  പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഒരു മത്സരം നടത്താമെന്നും എക്സിൽ കുറിച്ചു.

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ശശി തരൂർ എംപി. പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഒരു മത്സരം നടത്താമെന്നും എക്സിൽ കുറിച്ചു.

കേരളം എന്നാകുമ്പോൾ നിവാസികളെ കേരളമൈറ്റ് എന്നാണോ വിളിക്കേണ്ടത്? കേൾക്കുമ്പോൾ അതൊരു അണുജീവിയെപ്പോലുണ്ട് കേരളമീയൻ എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നും. പലരും കേരളത്തിന്റെ പേര് തെറ്റായി 'Karela' എന്ന് ഉച്ചരിക്കാറുണ്ടെന്ന് ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. അത് കയ്പ്പേറിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത് ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.