2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്.
കോഴിക്കോട്: 16കാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിനായി പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്. സമൂഹമാധ്യമങ്ങളിലെങ്ങും വൻ സ്വീകാര്യതയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ കൺസൾട്ടന്റുമാണ് ഫിലിപ്പ് മമ്പാട്.
വർഷങ്ങൾക്ക് മുൻപ് ജോലിയിൽ നിന്ന് വിആർഎസ് എടുത്തയാളാണ്. കോഴിക്കോട് ചേവായൂർ സ്വദേശികളായ രക്ഷിതാക്കളാണ് 16 വയസുള്ള മകൾക്ക് കൗൺസിലിംഗിനായി ഫിലിപ്പ് മമ്പാടിനെ ആശ്രയിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെൺകുട്ടിയെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. ഇതിനിടെ രക്ഷിതാക്കളറിയാതെ, അവരുടെ സമ്മതമില്ലാതെ മറ്റിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. നിലവിൽ നിലമ്പൂർ പൊലീസിന്റെ കസ്റ്റഡിയിലാണ് ഫിലിപ്പ് മമ്പാടുള്ളത്. വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പരാതി നൽകിയത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആര്‍.


