പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍

വയനാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.