താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ നിർമ്മാണ പ്രവർത്തിക്കിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്താൻ വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

വയനാട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ നിർമ്മാണ പ്രവർത്തിക്കിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്താൻ വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എസ്കവേറ്റർ കൊക്കയിലേക്ക് വീണത്. ഇത് ഉയർത്തി മുകളിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇന്ന് ബേപ്പൂരിൽ നിന്നും ഖലാസിമാർ എത്തിയാണ് മണ്ണ് മാന്തി യന്ത്രം മുകളിൽ എത്തിക്കുക. ഭാരവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും പൂര്‍ണ നിയന്ത്രണവും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചത്.

ആറാം വളവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞത്. കൂടാതെ ചുരം വ്യൂ പോയിന്റില്‍ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും നാളെ നടക്കും. രണ്ടാം വളവിനടുത്ത് കള്‍വര്‍ട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത് ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player