ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും അത് കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്.
പാലക്കാട് : പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നത്. ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
പി.കെ ശശി പങ്കെടുക്കില്ല
എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് മണ്ണാർക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന ജാഥയിലും പങ്കെടുക്കില്ലെന്നും ശശി വ്യക്തമാക്കി.


