കൊല്ലം പുത്തൂർ മലനട ക്ഷേത്രത്തിന് സമീപം സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്.പുരുഷൻമാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്
കൊല്ലം: കൊല്ലം പുത്തൂർ മലനട ക്ഷേത്രത്തിന് സമീപം സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ഒപ്പമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അടി തുടർന്നു. ഹെൽമറ്റ് അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ത്രീകള്‍ പരസ്പരമുള്ള തമ്മിൽ തല്ല് പുരുഷൻമാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്. അക്രമത്തിൽ ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.



