ബത്തേരിക്ക് സമീപം മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവും മെത്തഫിറ്റമിനുമായി ബാംഗ്ലൂർ സ്വദേശി പിടിയിലായി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് 23-കാരനായ എൽ. ആകാശിനെ പിടികൂടിയത്.
ബത്തേരി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കഞ്ചാവും മെത്തഫിറ്റമിനുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ. മായനദ്ധ നഗർ, എൽ. ആകാശ്(23)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാ ഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്.
കർണാടക ഭാഗത്ത് നിന്നും വരുകയായിരുന്ന കെഎ 46 എം 9295 കാറിൽ സഞ്ചരിച്ച ഇയാളുടെ അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 17.77 ഗ്രാം കഞ്ചാവും, 00:44 ഗ്രാം മെത്തഫിറ്റമിനുമാണ് പിടിച്ചെടുത്തത്. എസ്.ഐ ജെസ്വിൻ ജോയ്, സി.പി.ഓമാരായ കെ.കെ. അനിൽ, സി.പി.ഒ സിജോ ജോസ്, പ്രദീപൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


