റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രന് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസ്സാരപരിക്കേറ്റു. റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈൻ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക് | Neyyattinkara