പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ആമയൂർ സ്വദേശിയുടെ ബുള്ളറ്റ് മോഷണം പോയി. താക്കോൽ ഇല്ലാതെ ഇഗ്നേഷൻ കേബിളുകൾ വിച്ഛേദിച്ച് ബൈക്കുമായി കടന്നുകളയുന്ന മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട്: പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു. ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസിന്റെ ബുള്ളറ്റാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയാണ് സംഭവം. തൃശ്ശൂരിലേക്ക് യാത്ര പോകാനാണ് കൊപ്പം ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അടുത്തുള്ള ഒരു കടയ്ക്ക് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു.
തൃശ്ശൂരിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ബൈക്ക് കാണാനില്ല. കെ.എൽ.52ക്യൂ 1844 എന്ന നമ്പറിലുളള ബുളളറ്റാണ് മോഷണം പോയത്. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കടത്തിണ്ണയിൽ ഇരുന്ന ആളാണ് മോഷണം നടത്തിയത്. ചുറ്റുപാടും നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു കളവ്. താക്കോൽ ഇല്ലാത്തതിനാൽ ഇഗ്നേഷൻ കേബിളുകൾ വിച്ഛേദിച്ചാണ് പ്രതി ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്ക് എവിടേക്ക് കൊണ്ടുപോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പട്ടാമ്പി പോലീസ്.