സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്.
പുനലൂർ: മദ്യപിച്ച് ഫിറ്റായി. ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി മദ്യപൻ. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. ഇതിന് പിന്നാലെ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിക്കാനും യുവാവ് മടിച്ചില്ല.പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.


