കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പടക്കം പൊട്ടിച്ചു. ഇതിനിടെ അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടുമുറ്റത്ത് എത്തുകയും ഇവിടത്തെ കാര്‍ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു
കോഴിക്കോട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ഇരുമ്പ് കമ്പി ദേഹത്ത് തുളഞ്ഞു കയറിയതിനെ തുടര്‍ന്ന് ചരിഞ്ഞു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് ദാരുണ സംഭവം നടന്നത്. മുതുകാട് പയ്യാനിക്കോട്ടയില്‍ കിഴക്കേയില്ലപറമ്പില്‍ കണാരന്റെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങുകയായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പടക്കം പൊട്ടിച്ചു. ഇതിനിടെ അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടുമുറ്റത്ത് എത്തുകയും ഇവിടത്തെ കാര്‍ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഷെഡിന്റെ ഇരുമ്പ് തൂണ്‍ നെഞ്ചിലേക്ക് തുളച്ചു കയറിയത്. ഗുരുതരമായി പരിക്കേറ്റ ആന ഇവിടെ നിന്ന് വനത്തിലേക്ക് പിന്‍വലിഞ്ഞു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെ കൃഷിയിടത്തിന് സമീപം ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. കമ്പി തുളഞ്ഞുകയറിയുണ്ടായ മുറിവാണ് മരണ കാരണം എന്നാണ് നിഗമനം. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ക്യാംപ് ചെയ്യുന്നുണ്ട്.


