വാഹന പരിശോധനയില്‍ നാലര ടണ്ണോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ലോറിയില്‍ കടത്തുകയായിരുന്ന ഇവയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ തകരപ്പാടിയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍തോതില്‍ കടത്തുകയായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയില്‍ കടത്തുകയായിരുന്ന നാലര ടണ്ണോളം (4205.520 കിലോഗ്രാം) പുകയിലെ ഉല്‍പ്പന്നങ്ങളാണ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. സംഭവവുംമായി ബന്ധപ്പെട്ട് പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) എന്നയാളെ അറസ്റ്റ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ എ.സി പ്രജീഷ്, എ. ബിനുമോന്‍, എ.എം. ബിനുമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി. ജിതിന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. പുകയിലോല്‍പ്പനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച് വാഹനവും കസ്റ്റഡിയില്‍ എടുത്തു.


