​'പടന്ന നാട്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ചിത്രം കേരളത്തിലുടനീളമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിൽ ആണ് നടപടി. ​'പടന്ന നാട്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

ചിത്രം കേരളത്തിലുടനീളമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സംഭവം മതസ്പർധയ്ക്കും വർഗീയ സംഘർഷത്തിനും വഴിവെച്ചേക്കാമെന്ന് ഭയപ്പെടുന്നതായും അതിനാൽ ചിത്രം പ്രചരിപ്പിച്ച വ്യക്തിക്കും ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ഷെറീഫിനുമെതിരെ നടപടി വേണമെന്നുമായിരുന്നു പരാതി.