വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഡോമിനർ ബൈക്കും കസ്റ്റഡിയിലെടുത്തു.

മണ്ണഞ്ചേരി: ആലപ്പുഴയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി(24), ഷാരോൺ(23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഡോമിനർ ബൈക്കും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ, എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനു.എം.സി, കെ.ആർ. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ സി.പി.സാബു, അനിലാൽ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, സാജൻ ജോസഫ്, റെനീഷ്.എം.ആർ, ജോബിൻ, അരുൺ അശോക്, വനിത സിവിൽ എക്സൈസ് ഓഫീസർ സുലേഖ എന്നിവരും പങ്കെടുത്തു.